തുലാഭാരം നടത്തുന്നതിനിടയില്‍ ത്രാസ് പൊട്ടി താഴെ വീണ് ശശി തരൂരിന് പരുക്ക്. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയാണ് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ശശി തരൂരിന്റെ തലയില്‍ ത്രാസ് പൊട്ടി വീണത്.
ഉടന്‍തന്നെ അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കു മാറ്റി. തലയ്ക്കും കാലിനുമാണ് പരുക്ക് പറ്റിയത്.ന്യൂറോ വിഭാഗത്തില്‍ തുടര്‍ പരിശോധനകള്‍ നടത്തും. ഇന്നു രാവിലെയാണ് അദ്ദേഹം തരൂര്‍ ക്ഷേത്രത്തില്‍ എത്തിയത്.
ശശി തരൂരിന് പരുക്ക്
