വൈദികൻ നൽകിയ പരാതിപ്രകാരം പ്രത്യേകസംഘം അന്വേഷിച്ചു. റെയ്ഡ് നടത്തി കൊണ്ടുപോയ പണത്തിൽനിന്ന് ആറരക്കോടി അടിച്ചുമാറ്റിയ പോലീസുകാർക്കെതിരെ കേസെടുത്തു. പണം ഉള്ള വിവരം പോലീസിനു കൈമാറിയ ആളെയും പ്രതി ആക്കിയിട്ടുണ്ട്. പണത്തിന് കൃത്യമായ രേഖകൾ വൈദികൻ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കി. ഇതിനെ തുടർന്നാണ് കേസെടുത്തത് വാഹനത്തിൽ നിന്നാണ് പണം പിടിച്ചതെന്ന eപാലിസ് വാദവും വ്യാജമെന്നു തെളിഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയും പോലീസിന് എതിരാണ്.