മുസ്ലീം തീവ്രവാദികള്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പെണ്‍കുട്ടി തട്ടിക്കൊണ്ട് പോകുന്നതായുള്ള വെളിപ്പെടുത്തലുമായി ‘വേള്‍ഡ് വാച്ച് മോണിറ്ററി’ന്റെ റിപ്പോര്‍ട്ട്.ഈജിപ്ഷ്യന്‍ പോലീസിന്റെ സഹായത്തോടെയാണ് ഇത് നടക്കുന്നത്‌. ഓരോവര്‍ഷവും ഏതാണ്ട് 15 ഓളം പെണ്‍കുട്ടികള്‍ കാണാതാവുന്നുണ്ടെന്ന് ഒരു കോപ്റ്റിക് വൈദികന്‍ വെളിപ്പെടുത്തിയതായും വേള്‍ഡ് വാച്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്. പേര് വെളിപ്പെടുത്താത്ത ‘G’ എന്നയാളെ ഉദ്ധരിച്ചുകൊണ്ടാണ് വേള്‍ഡ് വാച്ച് മോണിറ്റര്‍ പ്രസ്തുത റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുള്ളത്. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലുകളെ പുറംലോകത്തെ അറിയിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ‘വേള്‍ഡ് വാച്ച് മോണിറ്റര്‍.’തട്ടിക്കൊണ്ട് പോകപ്പെട്ട പെണ്‍കുട്ടികള്‍ ഇസ്ളാമിക തീവ്രവാദികളെ വിവാഹം ചെയ്യുന്നതിന് നിര്‍ബന്ധിതരാക്കുകയാണ് പതിവ്. രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നവരെ കൊല്ലുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ കോപ്റ്റിക്ക് സഭക്കും പുരോഹിതര്‍ക്കും അറിവുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള മൃദുസമീപനം സഭയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.