റ്റലിയിലെ ബോൾഗാനയിൽ സിമിത്തേരിയിൽ വരുന്ന മുസ്‌ലിംകൾക്ക് മതപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ കല്ലറയിലെ കുരിശുകൾ എല്ലാം അധികൃതർ കറുത്ത തുണികൊണ്ട് മൂടി കെട്ടി. സിമിത്തേരി ചാപ്പൽ ആകട്ടെ ഒരു കറുത്ത കൂടാരം കൊണ്ടാണ് മറച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ക്രിസ്ത്യൻ ചിഹ്നങ്ങൾ കാണുമ്പോൾ വേദന ഉണ്ടാകുന്നവർ ക്രിസ്ത്യൻ മൂല്യങ്ങളെ അവഹേളിക്കുന്നവരാണ് ദേവാലയ അധികൃതർ കത്തോലിക്കാ പാരമ്പര്യത്തെയും സംസ്കാരത്തെയും കുറിച്ച് ലജ്ജിക്കുന്നവരാണ്. മറ്റുള്ളവരെ ബഹുമാനിക്കാൻ എന്ന പേരിൽ സ്വന്തം പാരമ്പര്യത്തെ അവഹേളിക്കുന്നവരാണ് അവർ. ഇത്തരം അനേകം പ്രതികരണങ്ങൾ വിമർശകരുടെ ഭാഗത്തുനിന്ന് ഉണ്ടായി.