ആസിയാബീവി പാകിസ്ഥാനിൽ തന്നെ തുടരുന്നുവെന്നും കാനഡയിലുള്ള തൻറെ കുടുംബത്തോട് ചേർന്നു എന്ന എന്ന വാർത്ത തെറ്റാണെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഏപ്രിൽ 10 ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഖാൻ ഇപ്രകാരം പ്രസ്താവിച്ചത്. മറ്റു ചില പ്രശ്നങ്ങൾ കൊണ്ടാണ് അവർ പാക്കിസ്ഥാനി തുടരുന്നത് എന്നും അവർ സുരക്ഷിതയാണ് എന്നും ഖാൻ കൂട്ടിച്ചേർത്തു. എന്നാൽ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് തുറന്നു പറയുവാൻ ഖാൻ വിസമ്മതിച്ചു.
ദൈവദൂഷണ നിയമപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടങ്കിലും പിന്നീട് പാക് സുപ്രിം കോടതി കുറ്റവിമുക്തയാക്കിയ ക്രിസത്യൻ വനിതയാണ് അസിയ ബീവി. ഇവരുടെ ഭർത്താവും അഞ്ച് മക്കളും കാനഡയിൽ അഭയം തേടിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം ചേരാൻ ഇവർ അതിയായി ആഗ്രഹിക്കുന്നുണ്ടങ്കിലും പാക് ഭരണകൂടം ഇതുവരെ അനുമതി നൽകിയിട്ടില്ല.
ആസിയാബീവി പാക്കിസ്ഥാനിൽ തന്നെ
