വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് റിപ്പോർട്ട്. എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീറിനെയും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയെയും മാവോയിസ്റ്റുകൾ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.<br> <br> സ്ഥാനാർഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകൾ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. വനത്തോട് ചേർന്ന് കിടക്കുന്ന മേഖലകളിൽ സ്ഥാനാർഥികൾ പ്രചാരണം നടത്തുന്പോൾ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നു. <br> <br> ഇതിന്റെ സുനീറിനും തുഷാർ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. ഇരുവർക്കും പേഴ്സണൽ ഗണമാൻമാരെ നിയമിച്ചു. വനാതിർത്തികളിലെ പ്രചരണത്തിന് ശക്തമായ നിരീക്ഷണം ഏർപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണി
