മസാലബോണ്ട് വിഷയത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും ഒളിച്ചുകളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതകളിൽനിന്ന് ഒഴിഞ്ഞു മാറുന്ന നടപടി തെറ്റെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മസാല ബോണ്ടുമായി ബന്ധപ്പെട്ടു ജുഡീഷൽ അന്വേഷണം നടത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. മസാലബോണ്ടുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പരിശോധിക്കുന്നതിനു യുഡിഎഫ് ചുമതലപ്പെടുത്തിയ എംഎൽഎമാരായ എം.കെ. മുനീർ, വി.ഡി. സതീശൻ, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ എന്നിവർക്ക് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
മന്ത്രിസഭയും നിയമസഭയും ഇടതുമുന്നണിയുമൊന്നും അറിയാതെ മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളുടെ പണം എസ്എൻസി ലാവ്ലിൻ കന്പനിയിൽ ഷെയറുള്ള സിഡിപിക്യു കന്പനിക്ക് വഴിവിട്ടു നൽകുകയാണ്. വൻ അഴിമതിയാണ് ഇതുവഴി നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.