റാഞ്ചിയില്‍ നടന്ന ദേശീയ ജൂണിയര്‍ മീറ്റില്‍ സ്വര്‍ണം നേടിയ നിര്‍മല്‍ സാബുവിന് ഇറ്റലിയില്‍ നടക്കുന്ന വേള്‍ഡ് യൂണിവേഴ്സിറ്റി മീറ്റില്‍ ലോംഗ്ജംപില് പങ്കെടുക്കാന്‍ സെലക്ഷന് ലഭിച്ചു.
മീറ്റിനു പോകണമെങ്കില്‍ രണ്ടര ലക്ഷം രൂപ വേണമെന്നിരിക്കെ അതിനുള്ള വഴിയില്ലാതെ വലയുകയാണ് നിര്‍മലും കുടുംബാംഗങ്ങളും. റബര്‍ ടാപ്പിംഗ് തൊഴിലാളിയായ പിതാവ് സാബുവിന് രണ്ടര ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്ന് അറിയില്ല. മകനിലൂടെ കുടുംബത്തേക്കു കടന്നുവന്ന സൗഭാഗ്യത്തെ തട്ടിക്കളയാന്‍ സാബുവിനും കുടുംബത്തിനും മനസുവരുന്നില്ല.
വായ്പയെടുത്താണെങ്കിലും മകനെ ഇറ്റലിക്ക് അയയ്ക്കണ ആഗ്രഹത്തിൽ സാബു വായ്പയെടുത്ത് ഒരു ലക്ഷം രൂപ അടച്ചു. അടുത്തയാഴ്ച ബാക്കി തുകയായ ഒന്നര ലക്ഷവും കൂടി അടയ്ക്കണം. റാ ഞ്ചി മീറ്റില്‍ വിജയിച്ച പലര്‍ക്കും ഇറ്റലിയിലേക്ക് സെലക്ഷന് ലഭിച്ചെങ്കിലും പണം ഇല്ലാത്തതിനാല്‍ മീറ്റില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാൽ, മകനു ലഭിച്ച ഈ സൗഭാഗ്യം തട്ടിക്കളയാന്‍ സാബുവിന് ഒട്ടും മനസില്ല. സായിലെ പരിശീലകനായ എം.എ. ജോര്‍ജിന്റെ പരിശീലനത്തിലാണ് നിര്‍മൽ.
വിഴിക്കത്തോട് കാരിവേലില്‍ സാബു-മിനി ദമ്പതികളുടെ മകനാണ് നിര്‍മൽ. കഴിഞ്ഞവർഷം കേരളത്തില്‍ നടന്ന ഇന്റര്‍ ക്ലബ് സ്റ്റേറ്റ് മീറ്റില്‍ ലോംഗ്ജംപില് 2006 ലെ റിക്കാര്‍ഡ് മറികടന്നാണ് നിര്‍മൽ റാഞ്ചിയിലേക്ക് സെലക്ഷന് നേടിയത്. തിരുവനന്തപുരം എസ്എന്‍ കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് നിര്‍മൽ.