മുന്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡി ബാബു പോള്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹംല ഇന്ന് —- അണ് മരണത്തിന് കീഴടങ്ങിയത്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു ദീർഘനാളായി അദ്ദേഹം. ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുമ്പോള്‍ 78 വയസായിരുന്നു.
ഇന്ത്യന്‍ ഭരണകൂടത്തേയും പൊതുജനങ്ങളേയും സേവിക്കുന്നതില്‍ തല്പരനായിരുന്ന അദ്ദേഹം ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നേടിയതിന് ശേഷം 1998- 2000 കാലഘട്ടങ്ങളില്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാര്യനിര്‍വഹകന്‍ എന്നതിലുപരി അദ്ദേഹം എഴുത്തുകാരനും പ്രഭാഷകനും ദൈവശാസ്ത്ര പണ്ഡിതനും സഭൈക്യപ്രവര്ത്തകനും ആയിരുന്നു. ഒട്ടനവധി ഔദ്യോഗിക ചുമതലകള്‍ വഹിച്ചിട്ടുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം. ഭാര്യ അന്ന പോള്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം ആണ്.
വൈകിട്ട് നാലിന് എറണാകുളം കുറുപ്പുംപടിയിലെ സെന്റ്മേരീസ് കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ മൃതദേഹം തിരുവനന്തപുരം കവടിയാറിലുള്ള വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.