ജീവന് ഒത്തിരിയേറെ ശ്രദ്ധ നല്കുന്ന ഒരു ലോകത്തിൽ എന്റെ ജീവനെക്കാൾ വിലപ്പെട്ടതാണ് സുവിശേഷം എന്ന് പൗലോസ് ശ്ലീഹാ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നു. ജീവൻ സംരക്ഷിക്കാനും അത് നിലനിർത്താനും നാം ഒത്തിരിയേറെ കാര്യങ്ങൾ ചെയ്യാറുണ്ട്. നോമ്പിന്റെ നാല്പത്തിയൊന്നാം ദിനമായ ഇന്ന് ഈശോ നമ്മോട് പറയുന്നത് നിന്റെ ജീവിതം പൂർണ്ണമായും ദൈവത്തിന് വേണ്ടി സമർപ്പിക്കുവാനാണ്. മാമ്മോദിസായിലൂടെ പ്രക്ഷിതരുടെ പദവിയിലേക്ക് ഉയർത്തപ്പെട്ട നാം അവനെ പ്രഘേഷിക്കുവാൻ തയ്യാറാവുന്നുണ്ടോ? ഈശോ നമ്മെഓർമിപ്പിക്കുന്നു ‘സ്വന്തം ജീവനെ മുറുകെ പിടിക്കുന്നവൻ അത് നശിപ്പിക്കുന്നു. ദൈവരാജ്യത്തിനുവേണ്ടി ജിവൻ സമർപ്പിക്കുന്നവൻ അത് നേടുന്നു’ എന്നാണ്. ദൈവിക കാര്യങ്ങൾക്കായി നീ ഇറങ്ങി പുപ്പെടുമ്പോൾ നിന്റെ ജീവനെ അവൻ സംരക്ഷിച്ചു കൊള്ളും. ജീവൻ മുറുകെ പിടിക്കാതെ ദൈവരാജ്യത്തിനായി ജിവൻ സമർപ്പിച്ച് നിത്യജീവൻ നേടിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.

സ്നേഹത്തോടെ
ജിജോ അച്ചൻ