റുവാണ്ടന്‍ വംശഹത്യക്ക് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. സുവിശേഷം ഹൃദയങ്ങളെ സ്പര്‍ശിക്കുന്നില്ലെങ്കില്‍ അത് മനുഷ്യരില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 1994-ല്‍ പത്തു ലക്ഷത്തില്‍ പരം ആളുകളുടെ മരണത്തിന് ഇടയാക്കിയ റുവാണ്ടന്‍ വംശഹത്യ. സമൃതിയുടെയും അത്ഭുതങ്ങളുടെയും പേരില്‍ ഉപരിവിപ്ലവമായാണ് അവതരിപ്പിക്കപ്പെട്ടിരുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മനുഷ്യരെ കൊല്ലുവാനായിട്ട് യാതൊരു ദയയുമില്ലാതെ പ്രവര്‍ത്തിച്ച സ്ത്രീ-പുരുഷന്‍മാരുടെ അവസ്ഥ.

ആത്മീയവും മതപരവുമായി വളര്‍ന്ന ഒരു സമൂഹം ഈശോമിശിഹായില്‍ നിന്ന് എത്രമാത്രം അകലെ ആണെന്ന് ഈ സംഭവം തെളിയിക്കുന്നു. കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും ദേവാലയങ്ങള്‍ പണിയിക്കാനുമായി പല മിഷനറിമാരും ആഫ്രിക്കയിലേക്കു വന്നു എന്നാല്‍ പരിശുദ്ധാത്മാവിനെ കൊണ്ടുവന്നില്ല എന്നതിന്റെ തെളിവാണിത്. സഭയെ പണംകൊണ്ടല്ല നിര്‍മ്മിക്കേണ്ടിയിരുന്നത്. പരിശുദ്ധാത്മാവിനെ കൊണ്ടായിരുന്നു. വിശ്വാസം ദൈവത്തിന്റെ ദാനമാണ് അത് മാനസാന്തരം കൊണ്ട് നേടിയെടുക്കേണ്ടതാണ് അല്ലാതെ വിലകൊടുത്തു നേടിയെടുക്കേണ്ടതല്ല.

ആളുകള്‍ എല്ലായിടത്തും സമൃതിയുടെ സുവിശേഷം പ്രസംഗിക്കുന്നു, എന്നാല്‍ മാനസാന്തരം യഥാര്‍ത്ഥത്തില്‍ ഈശോമിശിഹായെ കണ്ടുമുട്ടലാണ്. ആഫ്രിക്കയുടെ രക്ഷ മിഷനറിമാരുടെ പണത്തിലോ സമൃതിയുടെ സുവിശേഷത്തിലൊ അല്ല, ഈശോ മിശിഹായിലാണ്. ആഫ്രിക്കയില്‍ മിഷനറിമാര്‍ ഏറ്റെടുക്കേണ്ട യഥാര്‍ത്ഥ വെല്ലുവിളി നിലവില്‍ ഉള്ള ക്രൈസ്തവ സമൂഹങ്ങളെ ഈശോമിശിഹായെ കണ്ടെത്തലിലേക്ക് നയിക്കലാണ്. പുതിയ മാനസാന്തരങ്ങളേക്കാള്‍ അത്യാവശ്യം ഇതുതന്നെയാണ്. റുവാണ്ടയില്‍ രണ്ടു ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആണ് പത്തു ലക്ഷത്തിലധികം ആളുകള്‍ മരിക്കുകയും അനേകര്‍ അനാഥരാകുകയും ഭവനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തത്. ആഫ്രിക്കയില്‍ മിഷനറി ആയി സേവനം അനുഷ്ടിക്കുന്ന ഫാ. റൊണാള്‍ഡ് സാഗോര്‍ ആണ് റുവാണ്ടന്‍ വംശഹത്യയെകുറിച്ച് ഈ പ്രതികരണങ്ങള്‍ നടത്തിയത്.