കേരള സഭയ്ക്ക് പുതിയ വാര്‍ത്താ വിനോദ ചാനല്‍ വരുന്നു. ഷെക്കീന. പ്രസിദ്ധനായ ധ്യാനഗുരുവും വചനപ്രഘോഷകനുമായ ബ്ര. സന്തോഷ് കരുമത്ര നേതൃത്വം നല്കുന്ന ഷെക്കീന മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് പുതിയ ചാനല്‍ വരുന്നത്. ഏപ്രില്‍ 28 മുതല്‍ സംപ്രേഷണം ആരംഭിക്കും. സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചാനല്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍, പട്ടിക്കാട്, തളിക്കോട് ആണ് ചാനലിന്റെ പ്രധാന ഓഫീസ്. കേരളസഭയിലെ മുഴുവന്‍ മെത്രാന്മാരുടെയും വൈദികരുടെയും സര്‍വ്വവിധ പിന്തുണയോടെയുമാണ് ചാനല്‍ പ്രവര്‍ത്തം ആരംഭിക്കുന്നത്.