ഇന്ന് നല്പതാം വെള്ളി, പ്രത്യാശ നഷ്ടപ്പട്ട ലോകത്തിന് പ്രത്യാശയും പ്രതീക്ഷയും നല്കുന്ന വചനമാണ് നോമ്പിന്റെ നാല്പതാം ദിനമായ ഇന്ന് ഈശോ നമ്മോട് പറയുന്നത്. ഒത്തിരിയേറെ നാം പ്രാർത്ഥിക്കാറുണ്ട് എന്നാൽ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാതെ പോകുന്നു എന്നത് ഇന്നത്തെ ഏറ്റവും വലിയ ഒരു പ്രശ്നമാണ്. ആഴമായ വിശ്വാസം ഇല്ലാതെ പോകുന്നു എന്നതാണ് നമ്മുടെ പ്രാർത്ഥന ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടാതെ പോകുന്നതിന് കാരണം എന്ന് ഈശോ ഈ വചന ഭാഗത്തിലൂടെ വ്യക്തമായി നമ്മോട് പറയുന്നു. ഞാൻ പ്രാർത്ഥിച്ചാൽ പിതാവായ ദൈവം കേൾക്കും എന്ന ഉറപ്പാടു കൂടിയാണ് ഈശോ പ്രാർത്ഥിക്കുന്നതും ലാസറിനെ ഉയിർപ്പിക്കുന്നതും. നിന്റെ ജീവിതത്തിൽ ഉറച്ച വിശ്വാസത്തോടെ നീ പ്രാർത്ഥിച്ചാൽ നീ ആഗ്രഹിക്കുന്നത് ദൈവം നിനക്ക് നൽകും. “ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും”എന്ന ദൈവവചനത്തിൽ അടിയുറച്ച് വിശ്വസിച്ച് നമ്മുടെ ജീവിതത്തിലെ പ്രാർത്ഥനകൾക്ക് ഉത്തരം നേടിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ