കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമം. ഉത്തർപ്രദേശിലെ അമേത്തിയിലാണ് രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമം നടന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ലേസർ തോക്ക് ഉപയോഗിച്ച് രാഹുലിനെ ലക്ഷ്യം വച്ചിരുന്നതായും കോൺഗ്രസ് വ്യക്തമാക്കി.
രാഹുലിന്റെ മുഖത്ത് ലേസർ രശ്മി പതിക്കുന്ന ദൃശ്യങ്ങളും സുരക്ഷ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഏഴ് തവണയാണ് ഇത്തരത്തിൽ രാഹുലിന്റെ മുഖത്ത് ലേസർ രശ്മി പതിച്ചത്. അമേത്തിയിൽ പത്രിക സമർപ്പിക്കുന്നതിനിടെയാണ് രാഹുലിനു നേരെ അപായ ശ്രമമുണ്ടായത്. അമേത്തിയിൽ രാഹുൽ ഗാന്ധി റോഡ്ഷോയും നടത്തിയിരുന്നു.
രാഹുലിന് സുരക്ഷ വീഴ്ച ഉണ്ടായതായി ചൂണ്ടിക്കാട്ടി കോണ്ഗ്രസ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. എസ്പിജിയാണ് രാഹുൽ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നത്.