സുഡാനിൽ സംഘർഷഭരിതമായ അവസ്ഥ നിലനിൽക്കുന്നു. 30 വർഷത്തിലധികമായി അധികാരത്തിലിരിക്കുന്ന പ്രസിഡണ്ട് ഒമർ ഹസൻ അൽ ബഷീറിൻറെ രാജിക്കായി 4 ആഴ്ചയിൽ അധികമായി കാത്തോം നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു വരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ആർമി ഹെഡ് കോർട്ടേഴ്സ്ന്റെ മുമ്പിൽ തടിച്ചു കൂടിയിരിക്കുന്നത്.

പട്ടാളവും പോലീസും സ്ഥിതിഗതികൾ നിയന്ത്രിക്കുവാൻ കഠിനമായി പരിശ്രമിക്കുകയാണ്. വെടിവെയ്പ് ഉണ്ടാവുകയും ഏതാനും പേർ മരിക്കുകയും ധാരാളംപേർക്ക് മുറിവേൽക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാൻ ബുദ്ധിമുട്ടാണ്. സുരക്ഷയെ കരുതി വിദേശ നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും സുരക്ഷിത സ്ഥാനങ്ങളിൽ തുടരുകയാണ്.