കേരള രാഷ്ട്രീയത്തിലും പൊതു രംഗങ്ങളിലും അതികായനായിരുന്ന ശ്രീ. കെഎം മാണിയുടെ നിര്യാണത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുംതോട്ടം മെത്രാപോലിത്ത അനുശോചനം അറിയിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു.

മികച്ച ഭരണാധികാരി, പൊതുപ്രവര്‍ത്തകന്‍, നിയമ പണ്ഡിതന്‍, സാമ്പത്തിക വിദഗ്തന്‍ ഉജ്ജ്വല വാത്മികി തുടങ്ങി അനന്യവ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു ശ്രീ. കെഎം മാണി. നിയമ സമാജികന്‍ എന്ന നിലയില്‍ അരനൂറ്റാണ്ടിലേറെ രാഷ്ട്രീയത്തില്‍ സജീവനായിരുന്ന മാണി സാര്‍ കേരള രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാദീനിച്ച രാഷ്ട്ര തന്ത്രജ്ഞനാണ്. എക്കാലവും കര്‍ഷകര്‍ക്കു വേണ്ടി നിലകൊണ്ട ശ്രീ. കെഎം മാണി വിവിദ കാരുണ്യ പദ്ധതികള്‍ക്കും നേതൃത്വം നല്‍കി.

എല്ലാവരോടും ഊഷ്മള ബന്ധം പുലര്‍ത്തിയ മാണി സാര്‍ ആവശ്യ വിഷയങ്ങളില്‍ സഹായിക്കുന്നതിന് തന്റെ സ്വാധിനവും അധികാരവും പ്രയോജനപ്പെടുത്തി. സ്വന്തം സമുദായത്തിനോട് വിശ്വസ്തനായിരിക്കുന്നതിനൊപ്പം പൊതു സമൂഹത്തിന് വേണ്ടിയും അദ്ദേഹം നിലകൊണ്ടു. താന്‍ പ്രതിനിധികരിച്ച നിയമസഭാ മണ്ഡലത്തിലും തന്റെ അധികാരമേഖലകളിലും ആവുന്നത്ര നന്മചെയ്യാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മാണി സാര്‍ വ്യക്തിപരമായി പുലര്‍ത്തിയ സ്‌നേഹവാത്സല്യങ്ങള്‍ നന്ദിയോടെ അദ്ദേഹത്തിന്റെ കുടുബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.