ബാങ്കുവിളിയെക്കുറിച്ച് പരാതിപ്പെട്ട യുവതിക്കെതിരെ ദൈവദൂഷണക്കുറ്റം. ഇന്ത്യോനേഷ്യയില്‍ ആണ് സംഭവം. ഫെലീനയെന്ന ചൈനീസ് വംശജയായ ബുദ്ധമത വിശ്വാസിയായ യുവതി തന്റെ അയല്‍വാസിയോട് ബാങ്കുവിളിയുടെ ശബ്ദം രൂക്ഷം ആണെന്നും തന്റെ ചെവികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരാതി പറഞ്ഞിരുന്നു. എന്നാല്‍ അവളുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയും ഇന്തോനേഷ്യന്‍ സുപ്രീംകോടതി കേസ് എടുക്കുകയും ചെയ്യുകയായിരുന്നു.