തെറ്റ് സംഭവിക്കുക എന്നത് മനുഷ്യസഹജമാണ്. നമ്മുടെ സമൂഹത്തിൽ അപരന്റെ ഭാഗത്തുനിന്നും ഒരു തെറ്റ് സംഭവിച്ചാൽ നാം അത് മനസിലാക്കുകയും നാമും അവനും മാത്രമായിരിക്കുമ്പോൾ അവനെ അതു ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യണം എന്ന വലിയ സന്ദേശമാണ് നോമ്പിന്റെ മുപ്പത്തിയെട്ടാം ദിവസമായ ഇന്ന് ഈ വചനഭാഗത്തിലൂടെ ഈശോ നമ്മോടു പറയുന്നത്. സംഭവിച്ചത് തെറ്റാണോ ശരിയാണോ എന്ന് നമുക്കുപോലും ബോധ്യമാകുന്നതിന് മുമ്പ് അവയെ കണ്ടുപിടിച്ച് സമൂഹത്തിന് മുമ്പിൽ വിശദീകരിക്കുന്നതിന് പലപ്പോഴും നാം ഉത്സാഹം കാണിക്കാറുണ്ട്. തെറ്റു ചെയ്തവനാണ് അതിനെക്കുറിച്ച് മനസിലാക്കേണ്ടതും അതിനെ തിരുത്തേണ്ടതും. ആകയാൽ സഹോദരനു സംഭവിക്കുന്ന ഇടർച്ചകളെ നമുക്ക് മനസിലാക്കുവാൻ സാധിക്കുന്ന പക്ഷം സമൂഹത്തിന് മുമ്പിൽ അവയെ വിധിക്കാതെ അവനെ അതു ബോധ്യപ്പെടുത്തി തിരുത്തി നന്മയിലേക്കു നയിച്ചുകൊണ്ട് നല്ല വ്യക്തിത്വത്തിനുടമകളായി ജീവിതം നയിക്കുവാനായിട്ട് നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ
“നിന്റെ സഹോദരന് തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോൾ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തികൊടുക്കുക.”(മത്താ.18:15) April 10
