മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസിലെ അതികായകനുമായ കെഎം മാണി(86) അന്തരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാണി ശ്വാസകോശ സമ്പന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെ ആയിരുന്നു അന്ത്യം. ഇടക്കാലത്ത് അസുഖം കുറഞ്ഞുവെങ്കിലും അത് പ്രതീക്ഷക്ക് വക നല്‍കിയില്ല. മരണ സമയത്ത് ഭാര്യയും മക്കളും ഒപ്പം ഉണ്ടായിരുന്നു.
മൃതദേഹം ആശുപത്രിയില്‍ അരമണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ചു. വിവിധ മേഖലകളിലുളളവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ കോട്ടയത്ത് പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്കുശേഷം പാലായിലേക്ക് കൊണ്ടുപോകും. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച് നടക്കും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വ്യക്തിയാണ് മാണി. ഏറ്റവും അധികം തവണ ബഡ്ജറ്റ് അവതരിപ്പിച്ചു( 13 തവണ) എന്ന റെക്കോര്‍ഡും മാണിക്ക് സ്വന്തം. 1975 ഡിസംബറില്‍ മന്ത്രിസഭയില്‍ എത്തിയ അദ്ദേഹം പിന്നീടുള്ള തന്റെ രാഷ്ട്രീയ ജീവിതം ജനങ്ങള്‍ക്കായി മാറ്റിവെക്കുകയായിരുന്നു. 1933ല്‍ ജനുവരില്‍ ആയിരുന്നു ജനനം. ഇപ്പോള്‍ പാല നിയോജക മണ്ഡലത്തിലെ എംഎല്‍എ ആണ്.