പാപത്തിന്റെ ഭീകരതയെപ്പറ്റിയാണ് നോമ്പിന്റെ മുപ്പത്തിയേഴാം ദിവസമായ ഇന്ന് ഈശോ ഈ വചനഭാഗത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്. പാപം ചെയ്ത ദൈവദുതന്മാർക്ക് ഇത്ര കഠിനമായ ശിക്ഷ ദൈവം കൊടുക്കുമ്പോൾ അവിടുന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു നീ മേലിൽ പാപം ചെയ്യരുത്. പാപികളും ബലഹീനരുമായ നാമോരുത്തരും അനുദിനം പാപത്തിൽ വീണു പോകാറുണ്ട്. എന്നാൽ പാപത്തിന്റെ പരിണിത ഫലത്തേപ്പറ്റിയോ ആ പാപത്തിൽ നിന്ന് കരേറുന്നതിനെപ്പറ്റിയോ നാം ചിന്തിക്കാറില്ല. “നിന്റെ പാപങ്ങൾ എത്ര കടും ചുവപ്പാണെങ്കിലും അവ മഞ്ഞു പോലെ വെൺമയുള്ളതാക്കി തീർക്കാം” എന്ന നല്ല തമ്പുരാന്റെ വാക്കിൽ വിശ്വസിച്ച് കുമ്പസാരത്തിലൂടെ പാപങ്ങൾ ദൈവത്തോട് ഏറ്റു പറഞ്ഞ് പാപമോചനം നേടി ദൈവത്തിന്റെ വിരുന്നു മേശയിൽ അവനോടൊപ്പം വിരുന്നിനിരിക്കാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.

സ്നേഹത്തോടെ
ജിജോ അച്ചൻ