സേലം-ചെന്നൈ എട്ടുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുത്ത സർക്കാർ നടപടി റദ്ദാക്കി. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. കർഷകർക്ക് ഭൂമി തിരിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു.
ഡിഎംകെ, പൂവുലകിൻ നൻപർകൾ സംഘം ഉൾപ്പെടെ പത്തോളം സംഘടനകളുടെ ഹർജിയിലാണ് വിധി. 2,560 ഹെക്ടർ ഭൂമിയാണ് പുതിയപാതക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വനഭൂമിയും കൃഷിഭൂമിയുമായിരുന്നു.
പതിറ്റാണ്ടുകളായി കൃഷി ചെയ്തുവരുന്ന ഭൂമി വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു കര്‍ഷകര്‍. വനഭൂമി ഏറ്റെടുക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. നിലവില്‍ സേലത്തു നിന്നു ചെന്നൈയിലേയ്ക്ക് രണ്ടു റോഡുകളുണ്ട്.
കൃഷ്ണഗിരി വഴിയും ഉഴുന്തർപേട്ട് വഴിയും. 360 കിലോമീറ്ററും 350 കിലോമീറ്ററുമാണ് ഇവയുടെ ദൈർഘ്യം. ഇതിന് പകരമായാണ് 277 കിലോമീറ്റർ ദൂരത്തില്‍ പുതിയ എട്ടുവരി പാത നിർമിക്കാൻ പദ്ധതിയിട്ടത്.