കർദ്ദി. റോബർട്ട് സാറയുടെ മൂന്നാമത്തെ പുസ്തകമാണ് “പകൽ അസ്തമിക്കാറാ യിരിക്കുന്നു” (The Day is Far Spent) ഈ പുസ്തകത്തിൽ അദ്ദേഹം യൂറോപ്പിലെ ആത്മീയവും ധാർമികവുമായ പ്രതിസന്ധികളെ പ്രത്യാശയോടും ധൈര്യത്തോടുകൂടി വിലയിരുത്തുകയാണ്. ആത്മീയ പ്രതിസന്ധി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. എന്നാൽ അതിൻറെ ഉറവിടം യൂറോപ്പാണ്. ദൈവത്തെ ഉപേക്ഷിച്ചതിന് കുറ്റക്കാർ ഇവിടുത്തെ ആളുകളാണ്. അവർ ദൈവത്തെ ഉപേക്ഷിക്കുക മാത്രമല്ല ചെയ്തത്.പടിഞ്ഞാറിന്റെ വക്താവായ ഫെഡറിക് നീഷേ ദൈവം മരിച്ചുവെന്നും ഞങ്ങൾ ദൈവത്തെ കൊന്നു എന്നും വിളിച്ചു പറഞ്ഞു. ദൈവം മരിച്ചതിനാൽ ദൈവത്തിന് പകരക്കാരനായി മനുഷ്യനെ പ്രതിഷ്ഠിച്ച് അവനെ സൂപ്പർമാൻ ആക്കി. അതുകൊണ്ടുതന്നെ ആത്മീയ അധപതനത്തിന് ഒരു പടിഞ്ഞാറൻ സ്വഭാവമാണുള്ളത്. ഈ പിതൃത്വ നിഷേധത്തെ കുറിച്ചാണ് ഞാൻ ഊന്നി പറയുവാൻ ആഗ്രഹിക്കുന്നത്. നമ്മുടെ സമകാലികർ സ്വതന്ത്രരായിരിക്കണമെങ്കിൽ ആരെയും ആശ്രയിക്കരുത് എന്ന ചിന്താഗതി പുലർത്തുന്നവരാണ്.
ഇതിൽ ദാരുണമായ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. പാശ്ചാത്യർ ചിന്തിക്കുന്നത് സ്വീകരിക്കുക എന്നത് മനുഷ്യ മഹത്വത്തിന് എതിരാണ് എന്നാണ്. പക്ഷേ ഒരു നാഗരിക മനുഷ്യൻ അടിസ്ഥാനപരമായി ഒരു അവകാശിയാണ് .അവൻ ചരിത്രം, സംസ്കാരം, നാമം, കുടുംബം, എല്ലാം സ്വീകരിക്കുന്നു. അത് അവനെ കിരാതൻമാരിൽ നിന്ന് വിഭിന്നനാക്കുന്നു ഈ പാരമ്പര്യങ്ങളുടെ നിഷേധം അവനെ വ്യക്തിതാൽപര്യങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന, ലാഭം അല്ലാതെ മറ്റൊരു നിയമമില്ലാത്ത ഉദാര ആഗോളവൽക്കരണത്തിന്റെ നരകത്തിൽ കൊണ്ടെത്തിക്കുന്നു. ഈ പുസ്തകത്തിൽ ഞാൻ പാശ്ചാത്യരോട് പറയാൻ ആഗ്രഹിക്കുന്നത് ഈ പാരമ്പര്യ നിഷേധത്തിനും പിതൃത്വം നിഷേധത്തിനും യഥാർത്ഥ കാരണം ദൈവനിഷേധം ആണ് എന്നാണ്. ദൈവത്തിൽ നിന്നാണ് നമ്മൾ സ്ത്രീയും പുരുഷനും എന്ന അവസ്ഥകൾ സ്വീകരിച്ചത്.
പക്ഷേ ഇത് ആധുനിക മനസ്സുകൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. ലിംഗഭേദ ആദർശങ്ങൾ ദൈവം നൽകിയ ലിoഗ പ്രകൃതിയോടുള്ള ലൂസിഫെറിൻ നിഷേധമാണ്.ചിലർ ദൈവത്തോട് മറുതലിച്ചു ലിംഗഭേദം നടത്താനായി അംഗവിഛേദം ചെയ്യാറുണ്ട് ‘പക്ഷേ ശരിക്കും അവർ സ്ത്രീ/ പുരുഷൻ എന്ന അവസ്ഥയിൽനിന്ന് മാറ്റ പെടുന്നില്ല പാശ്ചാത്യർ എന്തെങ്കിലും സ്വീകരിക്കുവാൻ വിസമ്മതിക്കുകയും തങ്ങൾക്ക് വേണ്ടി തങ്ങളുണ്ടാക്കിയവ മാത്രം ഉൾക്കൊള്ളുകയും ചെയ്യുന്നു. അതി മാനുഷികതയാണ് ഇപ്പോഴത്തെ ആത്യന്തിക അവതാരം. ദൈവ ദാനമായ മനുഷ്യപ്രകൃതി പോലും പാശ്ചാത്യർക്ക് ഇപ്പോൾ അസഹനീയമായി തീർന്നിരിക്കുന്നു.
ഇത് ഒരു ആത്മീയ യുദ്ധമാണ്. ദൈവകൃപ യ്ക്കെതിരെ സാത്താൻ നടത്തുന്ന യുദ്ധം. പാശ്ചാത്യർ ദൈവകരുണയിലൂടെ ഉള്ള രക്ഷ നിഷേധിക്കുകയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. സ്വീകരിക്കുന്നതിനേക്കാൾ ഉപരി രക്ഷ സ്വയം നിർമ്മിച്ചെടുക്കാൻ അവർ ആഗ്രഹിക്കുന്നു. യുഎൻ പ്രോത്സാഹിപ്പിക്കുന്ന മൂല്യങ്ങൾ ദൈവനിഷേധത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയവയാണ്. ഞാനിതിനെ സുവിശേഷത്തിലെ ധനികനായ യുവാവിനോട് ഉപമിക്കുവാൻ ആഗ്രഹിക്കുന്നു. ദൈവം പടിഞ്ഞാറിനെ നോക്കുകയും അതിനെ സ്നേഹിക്കുകയും ചെയ്യുന്നു.
കാരണം അത് അതിശയകരമായി അനേകം കാര്യങ്ങൾ ചെയ്തിരിക്കുന്നു. ദൈവം അതിനെ മുന്നോട്ടുപോകാൻ ക്ഷണിക്കുന്നു. പക്ഷേ അത് പുറംതിരിഞ്ഞു നിൽക്കുന്നു. അത് അതിനുവേണ്ടി സ്വന്തമാക്കിയ സമ്പത്തുകളിൽ മാത്രം താല്പര്യം വയ്ക്കുന്നു. ആഫ്രിക്കയും ഏഷ്യയും ഇതുവരെ പൂർണ്ണമായ ലിംഗഭേദ ആദർശങ്ങളിലും അതിമാനുഷികതയിലും പിതൃത്വ നിഷേധത്തിലും ഉൾപ്പെട്ട്പോയിട്ടില്ല. പക്ഷേ പാശ്ചാത്യശക്തികളുടെ നവകോളനിവൽക്കരണവും അധിനിവേശ മനോഭാവവും ആ രാജ്യങ്ങളെ ഈ മൃത ആദർശങ്ങളെ സ്വീകരിക്കുവാൻ നിർബന്ധിക്കുന്നു.