മ്മുടെ ജീവിതത്തിന്റെ ലക്ഷ്യവും ആ ലക്ഷ്യം നേടിയെടുക്കാനുളള എളുപ്പ മാർഗ്ഗത്തെ കുറിച്ചുമാണ് നോമ്പിന്റെ മുപ്പത്തിയാറാം ദിവസമായ ഇന്ന് ഈശോ നമ്മെ പഠിപ്പിക്കുന്നത്. പിതാവായ ദൈവത്തെ നിനക്ക് കാണണമെങ്കിൽ ഈശോയെ നിന്റെ ജീവിതത്തിൽ കണ്ടുമുട്ടുവാനായിട്ട് നിനക്ക് സാധിക്കണം. ഈശോയെ കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും പിതാവായ ദൈവത്തെ കാണാൻ സാധിക്കുന്നു. അനുദിനം പല രൂപത്തിൽ ഈശോ നമ്മുടെ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോകുന്നുണ്ട് എന്നാൽ എമ്മാവൂസിലേക്ക് പോയ ശിക്ഷ്യന്മാരെ പോലെ ഈശോയെ തിരിച്ചറിയുവാനായിട്ട് നമുക്ക് സാധിക്കാതെ പോകുന്നു. കൂടെ നടക്കുന്ന ഈശോയെ കണ്ണുതുറന്ന് കാണുവാനായിട്ടും ആ ഈശോയിലൂടെ പിതാവിന്റെ സന്നിധിയിലേക്ക് നടന്നടുക്കുവാനും നമുക്ക് സാധിക്കണം. അതോടൊപ്പം നമ്മുടെ ജീവിതം കണ്ട് മറ്റുള്ളവർ ദൈവസന്നിധിയിലേക്ക് കടന്നു വരുന്ന വിധത്തിൽ ജീവിതത്തെ ക്രമീകരിക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ