ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സോളാർ കേസ് പ്രതി സരിത.എസ്.നായരുടെ നീക്കത്തിന് തിരിച്ചടി. സരിതയുടെ പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളി. എറണാകുളം, വയനാട് മണ്ഡലങ്ങളിൽ നൽകിയിരുന്ന പത്രികകളാണ് തള്ളിയത്.
സോളാർ വിഷയത്തിലെ രണ്ട് കേസുകളിൽ സരിതയെ കോടതി ശിക്ഷിച്ചിരുന്നു. ഈ ശിക്ഷകൾ റദ്ദാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പത്രികകൾ തള്ളിയത്. ശിക്ഷ റദ്ദാക്കിയതായുള്ള കോടതി ഉത്തരവ് ഹാജരാക്കാൻ സരിതയ്ക്ക് ശനിയാഴ്ച രാവിലെ 10.30വരെ സമയം അനുവദിച്ചിരുന്നു.