കർഷകർ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകൾ രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് മാവോയിസ്റ്റുകൾ വയനാട് പ്രസ്ക്ലബിലേക്ക് കത്തയച്ചു.
നാടുകാണി ദളം വക്താവ് അജിതയുടെ പേരിലാണ് കത്ത്. വയനാട്ടിലെ കർഷകർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും പണി ആയുധങ്ങൾ സമരായുധങ്ങൾ ആക്കണം എന്നുമാണ് കത്തിലെ ആഹ്വാനം.
കത്തിന്റെ ഉറവിടത്തേക്കുറിച്ച് കൽപറ്റ പോലീസ് അന്വേഷണം ആരംഭിച്ചു.