അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസുകാരൻ മരണത്തിന് കീഴടങ്ങി. രാവിലെ 11.30 ഓടെ കോലഞ്ചേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ അന്ത്യം. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ വിധിയെഴുതിയിരുന്നു.
മർദ്ദനത്തിനിരയായ ഏഴ് വയസുകാരൻ മരണത്തിന് കീഴടങ്ങി
