വേനലവധിക്കു സിബിഎസ്സി സ്‌കൂളുകളില്‍ കര്‍ശന ഉപാദികളോടെ 20 ദിവസം വരെ ക്ലാസ് നടത്താന്‍ അനുമതി. വേനലവധിക്കു മതബോധന ക്ലാസുകള്‍ നിര്‍ത്തിവെക്കാനുള്ള ബാലവകാശ കമ്മീഷന്റെ ഉത്തരവ് വന്നതിന് പുറകേയാണ് ഈ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അനുകൂലമായുള്ള ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരം സഭ വിശ്വാസോത്സവത്തിന്റെ സമയക്രമം മാറ്റുകയും പുലര്‍ച്ചെ 8 മുതല്‍ ആക്കുകയും ചെയ്തിരുന്നു. ചെയ്തിരുന്നു.
കഴിഞ്ഞ അധ്യാന വര്‍ഷത്തില്‍ ധാരാളം ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇത്തവണയെങ്കിലും അത്തരം ഒരു സാഹചര്യം ഒഴിവാക്കാനാണ് കര്‍ശന ഉപാദികളോടെ ഈ നടപടിയെന്ന് ബാലവാകാശ കമ്മഷന്‍ അറിയിച്ചു.
എന്നാല്‍ വേനലവധിക്ക് മതബോധനക്ലാസുകള്‍ എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് അസ്വകര്യം ഉണ്ടാക്കാതെയുള്ള രീതിയില്‍ സംഘടിപ്പിക്കാന്‍ സഭ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം കര്‍ശനമായി ആ ക്ലാസുകള്‍ നിര്‍ത്തി വെപ്പിച്ചതിനു പുറകേയാണ് സിബിഎസ്സി സ്ഥാപനങ്ങള്‍ക്ക് ക്ലാസുകള്‍ നടത്താനുള്ള അനുമതി നല്‍കിയത്. ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ക്ക് എതിരായിട്ടുള്ള നടപടിയാണ് ബാലവാകാശ കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.