ബൈബിളിന്റെ സന്ദേശവും ബൈബിളിൽ ഏറ്റവും കൂടുതൽ പരാമർശിച്ചിരിക്കുന്നതും സ്നേഹത്തെ കുറിച്ചാണ്. നോമ്പിന്റെ മുപ്പത്തിനാലാം ദിവസമായ ഇന്ന്, സ്നേഹം ഒത്തിരിയേറെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ വചന ഭാഗം ഒത്തിരിയേറെ പ്രാധാന്യം അർഹിക്കുന്നതാണ്. മറ്റുള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കുവാനായിട്ട് നമുക്കോരോരുത്തർക്കും സാധിക്കുന്നുണ്ടെങ്കിൽ തന്നെ ഇന്ന് ലോകത്ത് നടക്കുന്ന ക്രൂരതകൾ നമുക്ക് തുടച്ചു നീക്കുവാൻ സാധിക്കും. ഈശോ നമ്മോട് പറയുന്ന ഏറ്റവും വലിയ സന്ദേശവും ഇതു തന്നെയാണ് “നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.” സ്നേഹത്തോടെ നമ്മിൽ നിന്ന് വരുന്ന ഒരു വാക്കു മതി മറ്റുള്ളവരുടെ ജീവിതത്തിൽ ഒത്തിരിയേറെ പരിവർത്തനങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും. മറ്റെന്തെല്ലാം നേടിയാലും സ്നേഹമില്ലെങ്കിൽ നേടിയവയെല്ലാം ശൂന്യമാണ്. മനുഷ്യനായി പിറന്ന ഈശോ മിശിഹാ സ്നേഹത്തിന്റെ വലിയ സന്ദേശമാണ് നമുക്ക് പകർന്ന് നൽകിയിരിക്കുന്നത്. ഏറെ പുഞ്ചിരിയോടെയും ആത്മാർത്ഥതയോടെയും മറ്റുള്ളവരെ സ്നേഹിച്ച് സമൂഹത്തിന്റെ തിന്മയെ തുടച്ചുനീക്കി നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുവാനായിട്ട് നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.

സ്നേഹത്തോടെ
ജിജോ അച്ചൻ