ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് ബെന്നി ബഹന്നാനെ നെഞ്ചുവേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആൻജിയോ പ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി.അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് വ്യാഴാഴ്ച രാത്രി ഏറെ വൈകിയാണ് ബെന്നി ബെഹനാൻ വീട്ടിലെത്തിയത്.
ബെന്നി ബെഹനാന് ഹൃദയാഘാതം ആരോഗ്യ നില തൃപ്തികരം
