പാര്‍ട്ടി വിദ്വേഷം മറന്ന് ബെന്നി ബഹനാനെ കാണാന്‍ ഇന്നസെന്റ് ആശുപത്രിയില്‍ എത്തി. ഇത്തവണത്തെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ വെന്നിയാണ് ഇന്നസെന്റിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയല്ല മനുഷ്യനാണ് വലുതെന്ന് ഇന്നസെന്റ് പറഞ്ഞു.

നെഞ്ചവേദനെയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ബെന്നി ബഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെന്നി ബഹനാനെ പോലെ താനും മുമ്പ് ആന്റിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു സംസാരിച്ചെന്നും ഇന്നസെന്റ് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.