മെയ് 20 ന് അമ്പൂരിയില്‍ നടക്കുന്ന 132-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനത്തില്‍ പ്രത്യേകമായി ആദരിക്കുന്നതിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. സംസ്ഥാന, ദേശിയ അന്തര്‍ദേശിയ തലത്തില്‍ മികച്ച വിജയങ്ങളും നേട്ടങ്ങളും നേടിയ അതിരൂപതാംഗങ്ങളെ അന്നേ ദിവസം പ്രത്യേകമായി ആദരിക്കും. അതിരൂപതയുടെ തെക്കന്‍ മേഖലകളില്‍ നിന്നുള്ള കൃഷി, തേനീച്ച വളര്‍ത്തല്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയ മേഖലകളിലെ മികച്ച സംരംഭകരെയും ആദരിക്കും. മികച്ച പാരീഷ് ബുള്ളറ്റിന്‍, പാരീഷ് ഡയറക്ടറി, ഇവക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും.

അര്‍ഹതയുള്ള അതിരൂപതംഗങ്ങളും ഇടവകകളും വിശദവിവരങ്ങളും അനുബന്ധരേഖകളും സഹിതം ഇടവക വികാരിയുടെ സാക്ഷ്യ പത്രത്തോടൊപ്പം മെയ് ഒന്നിനു മുമ്പ് അതിരൂപതയുടെ കുടുംബക്കൂട്ടായ്മയുടെ ഓഫീസില്‍ എത്തിക്കണമെന്ന് അതിരൂപതാ കേന്ദ്രത്തില്‍ നിന്ന് അറിയിച്ചു.