ര്‍ച്ചുബിഷപ്പ് ബില്‍ട്ടണ്‍ ഗ്രിഗറിയെ വാഷിങ്ടണിന്റെ പുതിയ ആര്‍ച്ചുബിഷപ് ആയി ഫ്രാന്‍സീസ് മാര്‍പാപ്പ നിയമിച്ചു. 2005 മുതല്‍ അന്‍ലാന്റയിലെ ആര്‍ച്ചുബിഷപ് ആയി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്ഥാനാരോഹണം മെയ് 16-ാം തിയതി നടക്കും. ഏപ്രില്‍ 4-ാം തിയതി ആണ് ഇത് സംബന്ധിച്ച ഉത്തരവ് മാര്‍പാപ്പ പുറപ്പെടുവിച്ചത്. അദ്ദേഹത്തിന് 71 വയസ് പ്രായം ഉണ്ട്. മാനസാനന്തരപ്പെട്ട് സഭയില്‍ അംഗം ആയ ഒരു വ്യക്തിയാണ്. അദ്ദേഹം സ്ഥാനം ഏല്‍ക്കുന്നതോടു കൂടി വാഷിങ്ടണ്‍ ആര്‍ച്ചുബിഷപ് ആദ്യ ആകുന്ന ആഫ്രോ-അമേരിക്കന്‍ വംശജന്‍ ആയിരിക്കും അദ്ദേഹം. അദ്ദേഹത്തിന് രാജ്യ തലസ്ഥാനമായ വാഷിങ്ടണ്‍ അതിരൂപതയുടെ ചുമതല കൂടാതെ കാത്തലിക്ക് യൂണിവേഷ്‌സിറ്റി ഓഫ് അമേരിക്ക, അമലോഭവ മാതാവിന്റെ ദേശിയ ബസലിക്ക എന്നിവയുടെ ചുമതല കൂടി ഉണ്ടായിരിക്കും. അദ്ദേഹം അമേരിക്കന്‍ ബിഷപസ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.