ങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുംതോട്ടത്തിന്റെ വാഹനം അപകടത്തില്‍ പെട്ടു. ജയ്പൂരില്‍ വെച്ച് ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. മെത്രാപോലിത്ത ജയ്പൂര്‍ -ഇട്ടാവ മിഷനുകളില്‍ ഔദ്യോഗിക അജപാലന സന്ദര്‍ശനത്തിനിടെയായിരുന്നു അപകടം നടന്നത്.

ഡ്രവൈഗിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മെത്രപൊലീത്ത സഞ്ചരിച്ച വാഹനം ഇടക്കുകയായിരുന്നു. പിതാവിന്റെ നെറ്റിയില്‍ നിസാര മുറിവേറ്റിട്ടേയുള്ളു, പിതാവിനോടൊപ്പം ഉണ്ടായിരുന്ന ഫാ .സെബാസ്റ്റ്യന്‍ ശൗര്യമാക്കല്‍,ഫാ .വില്‍സണ്‍ എന്നീ വൈദികര്‍ക്കും നിസാര പരിക്കുകളുണ്ട്. ഏവരേയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.