മേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ റിച്ച്മണ്ട് സ്ട്രീറ്റൽ ഏപ്രിൽ 3 ബുധൻ വൈകുന്നേരം ആയിരങ്ങൾ ഒത്തുചേർന്ന പ്രോലൈഫ് റാലി നടത്തപ്പെട്ടു. പ്രമുഖ പ്രോലൈഫ് പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സെനറ്റ് മെമ്പേഴ്സും പ്രസംഗകരായി എത്തിയിരുന്നു. ഗർഭഛിദ്രത്തെ അതിജീവിച്ച മെലിസ ഓഡന്റെ അനുഭവവിവരണം ശ്രദ്ധേയമായി. അവർ 31 ആഴ്ച ഗർഭാവസ്ഥയിൽ ആയിരുന്നപ്പോൾ അവരുടെ അമ്മ സലൈൻ ദ്രാവകം ഉപയോഗിച്ച് ഗർഭഛിദ്രത്തിന് ശ്രമിച്ചു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിനെ ഒരു നേഴ്സ് മരിക്കാൻ അനുവദിക്കാതെ എടുത്ത് ശുശ്രൂഷിച്ച് ജീവനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. റാലിയിൽ പങ്കെടുത്ത പലരും ഇപ്രകാരമൊരു റാലിയിൽ ആദ്യമായാണ് പങ്കുചേരുന്നത്. അമേരിക്കയിൽ പ്രോ-ലൈഫ് പ്രവർത്തനങ്ങളോട് ജനങ്ങൾക്കുള്ള ആഭിമുഖ്യം വർധിച്ചുവരുന്നതായി റാലിയുടെ വിജയം സൂചിപ്പിക്കുന്നു.