വായ്പാ നിരക്കിൽ മാറ്റം വരുത്തി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. ഇതോടെ 6.25 ശതമാനത്തിൽനിന്ന് ആറു ശതമാനമായി നിലവിലെ റിപ്പോ നിരക്ക്.
റിവേഴ്സ് റിപ്പോ നിരക്ക് ആറ് ശതമാനത്തിൽനിന്ന് 5.75 ശതമാനവുമാക്കി. റിപ്പോ നിരക്ക് കുറച്ചതോടെ ഭവന വാഹന വായ്പകളുടെ പലിശ നിരക്കുകൾ കുറയും.
കലണ്ടർ വർഷത്തിൽ ഇതു രണ്ടാം തവണയാണ് ആർബിഐ വായ്പാ നിരക്കിൽ മാറ്റം വരുത്തുന്നത്.