ബ്രെയ്ന്‍ ട്യൂമര്‍ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ബ്ര. ജോസ് കാവുംപുറം നിര്യാതനായി. കോതമംഗലം രൂപതയ്ക്കുവേണ്ടിയുള്ള വൈദികാര്‍ത്ഥിയായിരുന്ന അദ്ദേഹം
രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിനാണ് ജോസിന്റെ നില ഗുരുതരമായത്. ഈ വര്‍ഷം നവാഭിഷിക്തനാകുള്ള തയ്യാറെടുപ്പിലായിരുന്നു ബ്ര. ജോസ്.
ചെറുപ്പകാലം മുതല്‍ക്കേ ജോസ് ഒന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. വൈദികനാകുക. ആ ആഗ്രഹത്തോടെയാണ് സെമിനാരിയില്‍ ചേര്‍ന്നതും. അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചില്ലെങ്കിലും തന്റെ ജീവിതബലി പൂര്‍ത്തിയാക്കി ബ്ര.ജോസ് മടങ്ങിയിരിക്കുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയായില്‍ ബ്ര. ജോസിന്റെ രോഗാവസ്ഥയും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാപേക്ഷകളും പ്രചരിച്ചിരുന്നു. അനേകര്‍ ഈ ബ്രദറിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയിലുമായിരുന്നു.