ചിക്കാഗോ യൂണിവേഴ്‌സിറ്റി അമേരിക്കന്‍ യുവജനങ്ങളില്‍ ലൈംഗികതാല്‍പര്യങ്ങള്‍ കുറയുന്നതിനെ കുറിച്ച് 2018 നടത്തിയ സര്‍വേയില്‍ ഞെട്ടിപ്പിക്കുന്ന ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത് 23% യുവജനങ്ങളും തങ്ങളുടെ ജീവിതത്തില്‍ ഇതുവരെ ലൈംഗികബന്ധം ഉണ്ടായിട്ടില്ല എന്ന് തുറന്ന് സമ്മതിച്ചു. അമേരിക്കന്‍ സംസ്‌കാരംവെച്ച് വിലയിരുത്തുമ്പോള്‍ ഇത് കഴിഞ്ഞദശകങ്ങളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന തോത് ആണ്. ഇപ്പോള്‍ 30 മുതല്‍ 40 വയസ്സുവരെ പ്രായമുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ 18 മുതല്‍ 29 വയസ്സ് വരെ പ്രായമുള്ളവരില്‍ ഈ താല്‍പര്യക്കുറവ് ഇരട്ടിക്കുന്നു. 2008 ല്‍ 18 മുതല്‍ 29 വരെ പ്രായപരിധിയില്‍ ലൈംഗികതാല്‍പര്യങ്ങള്‍ ഇല്ലാതിരുന്ന അവരുടെ എണ്ണം 10 ശതമാനം ആയിരുന്നു എങ്കില്‍ 2018ല്‍ അത് 23 ശതമാനമായി ഉയര്‍ന്നു.
ഇതേക്കുറിച്ച് ഡോ. ജീന്‍ ടെന്‍ജ്, ഡോ. ബ്രാന്‍ഡ് വില്‍കോക്‌സ് എന്നിവരുടെ പഠനങ്ങള്‍ താഴെ കൊടുക്കുന്നു
1. ഇന്നത്തെ കുട്ടികള്‍ പഴയകാലത്തെ കുട്ടികളെക്കാള്‍ പ്രതികരണശേഷി കുറഞ്ഞവരും അസന്തുഷ്ടരാണ് അത് അവരെ കൗമാരവും യൗവ്വനവും സ്വീകരിക്കുന്നതിന് അപ്രാപ്തരാക്കുന്നു.
2.സ്വന്തമായി ഒരു ജീവിതപങ്കാളി ഉള്ളവര്‍ മുന്‍തലമുറയെക്കാള്‍ വളരെ കുറവാണ്. കുറഞ്ഞുവരുന്ന തൊഴിലവസരങ്ങള്‍ സ്ഥായിയായ ബന്ധങ്ങള്‍ക്ക് തടസ്സമാകുന്നു.
3.സാങ്കേതികവിദ്യ മറ്റൊരു ഘടകമാണ് സാമൂഹ്യമാധ്യമങ്ങളുടെ വരവ് മൂലം എല്ലാവരും പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് (പബ്ലിക് അറ്റന്‍ഷന്‍ ) വേണ്ടിയുള്ള പരിശ്രമത്തിലാണ് വ്യക്തിബന്ധങ്ങളുടെ പ്രാധാന്യം ഇതുമൂലം മുന്‍തലമുറയെക്കാള്‍ കുറയുന്നു.
4. സ്‌ക്രീന്‍ അഡിക്ഷന്‍ ലൈംഗികതാല്‍പര്യം കുറയുന്നതിന് കാരണമാകുന്നു.
5.അമേരിക്കന്‍ യുവജനങ്ങള്‍ കൂടുതല്‍ സമയം വീഡിയോ ഗെയിമുകള്‍ക്കും സോഷ്യല്‍മീഡിയയിലും ചെലവഴിക്കുന്നു. സാമൂഹ്യബന്ധങ്ങള്‍ കുറയുന്നതിന് ഇത് കാരണമാകുന്നു. ഈ കുറവ് ലൈംഗികത കുറയുന്നതിനും കാരണമാകുന്നു.
6.ലൈംഗിക താല്‍പര്യക്കുറവ് വിവാഹങ്ങള്‍ കുറയുന്നതിന് കാരണമാകുന്നു. വിവാഹിതരില്‍ പോലും ലൈംഗീക താല്‍പര്യക്കുറവ് വളരെയധികമാണ്. വിവാഹങ്ങളുടെ സ്ഥിരതയെയും ഇത് ബാധിക്കുന്നു.
7.അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി ലൈഫ് നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച് വളരെ കുറച്ച് അമേരിക്കക്കാര്‍ മാത്രമാണ് ഇപ്പോള്‍ വിവാഹിതരാകുന്നത് കൂടുതല്‍ അമേരിക്കക്കാരും ഏകസ്ഥരായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്.
ഫാ. .ജയിംസ് കൊക്കാവയലില്‍
8.വിവാഹേതര ബന്ധങ്ങള്‍ക്ക് ദുഷ്‌പേര് കേട്ടിരുന്ന അമേരിക്കയില്‍ ഇപ്പോള്‍ അവയും കുറഞ്ഞുവരികയാണ്.
9.യുവജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഉത്കണ്ഠ അഥവാ ആങ്ങ്‌സൈറ്റി, വിഷാദം അഥവാ ഡിപ്രഷന്‍, നൈസര്‍ഗിക ഹോര്‍മോണുകളില്‍ ഭക്ഷണക്രമങ്ങള്‍ മൂലമുണ്ടാകുന്ന വിത്യാസം, മീടു ക്യാമ്പയിന്‍ പോലെയുള്ള അതിരുകടന്ന ലൈംഗിക നിയന്ത്രണം ഇവയൊക്കെ ലൈംഗികത കുറയുന്നതിന് കാരണമാകുന്നു.
10.സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് ഈ താല്‍പര്യക്കുറവ് അധികമായി കാണുന്നത്. യുവതികളെക്കാള്‍ കൂടുതല്‍ യുവാക്കന്മാര്‍ ഇപ്പോഴും മാതാപിതാക്കളോടൊപ്പം ആണ് താമസിക്കുന്നത്. ഇത് അമേരിക്കന്‍ സംസ്‌കാരത്തില്‍ പതിവില്ലാത്തതാണ്. പ്രായപൂര്‍ത്തിയാകുന്നതോടെ മക്കള്‍ മാതാപിതാക്കളില്‍ നിന് അകന്ന് താമസിക്കുന്നതാണ് അവിടുത്തെ രീതി.
11.പ്രോണോഗ്രഫിക് സൈറ്റ്കള്‍ ഇതില്‍ വലിയ പങ്കുവഹിക്കുന്നു പ്രോണോഗ്രഫിക് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം 2012 ലെ സ്ഥിതിയില്‍ നിന്നും മൂന്നു മടങ്ങാണ് 2017ല്‍ വര്‍ധിച്ചത്. സ്ഥിരമായി പ്രോണോഗ്രഫി കാണുന്നവര്‍ തങ്ങളുടെ ലൈംഗിക ജീവിതത്തില്‍ സംതൃപ്തി കുറഞ്ഞവയായിരിക്കും. ഇവര്‍ക്ക് ഒരു മനുഷ്യ പങ്കാളിയോട് സംതൃപ്തി ഉണ്ടാകുന്നില്ല .സ്ഥിരമായി പ്രോണോഗ്രഫി കാണുന്നവരില്‍ ലൈംഗികശേഷിയും ഉദ്ധാരണ ശേഷിയും കുറഞ്ഞുവരുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പ്രോണോഗ്രഫി വിവാഹങ്ങള്‍ കുറയുന്നതിനും വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.
ഈ പഠനത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തി
ഈപഠനങ്ങള്‍ കേരളത്തിലും പ്രസക്തമായി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളും യുവജനങ്ങളും ഒരുകാലത്ത് ക്രിക്കറ്റ് പോലെയുള്ള കായിക വിനോദങ്ങളില്‍ താല്പര്യം കാണിച്ചിരുന്നു എങ്കില്‍ ഇന്ന് അവര്‍ വീഡിയോ ഗെയിമുകളാണ് പ്രാധാന്യം കൊടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരന്തരം മുഴുകിയിരിക്കുന്നവര്‍ നിരവധിയാണ്. സ്‌ക്രീന്‍ അഡിക്ഷന്‍ മൂലം500 കുട്ടികള്‍ കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ ചികിത്സതേടി എന്ന കണക്കുകള്‍ നമ്മളെ ഞെട്ടിപ്പിക്കുന്നതാണ്. ഇതോടൊപ്പം പ്രോണോഗ്രഫി സൈറ്റുകളില്‍ നിരന്തരമായി കാണുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും എണ്ണം വളരെ കൂടുകയാണ്. ഇത് പലതരം വ്യക്തി വൈകല്യങ്ങള്‍ അഥവാ പേഴ്‌സണാലിറ്റി ഡിസോര്‍ഡറിലേക്ക് നയിക്കുന്നു. ദൈവം നല്‍കിയ ദാനമായ ലൈംഗികതയെ ദൈവത്തിന്റെ ഉദ്ദേശങ്ങള്‍ ആയ കുടുംബ രൂപീകരണത്തിനും ജീവന്റെ നിലനില്‍പ്പിനുവേണ്ടി ഉപയോഗിക്കാനുള്ളതാണ്. അതിനുപകരം സ്വകാര്യ സുഖങ്ങളുടെ പുറകെ പോകുമ്പോള്‍ അത് വ്യക്തിജീവിതത്തില്‍ പരാജയത്തിന് കാരണമാകുന്നു. അനേകം വ്യക്തികളുടെ പരാജയങ്ങള്‍ സമൂഹത്തിന്റെ പരാജയമായി മാറുന്നു. സാമൂഹിക ബന്ധങ്ങള്‍ക്ക് പകരം സാമൂഹിക മാധ്യമങ്ങളില്‍ തലപൂഴ്ത്തുമ്പോള്‍ സമൂഹം തന്നെ ഇല്ലാതാവുകയാണ്. അവരുടെ ദുരന്തങ്ങള്‍ നമുക്ക് സംഭവിക്കാതിരിക്കാന്‍ നമുക്ക് കരുതലോടെയിരിക്കാം.
(അവലംബം :കാത്തലിക് ന്യൂസ് ഏജന്‍സി )
ഫാ. .ജയിംസ് കൊക്കാവയലില്‍