നോമ്പുകാലം ദൈവത്തോട് കൂടുതൽ അടുത്ത് ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ. അനുദിന ജീവിതത്തിൽ വിശ്വാസം കണ്ടെത്താൻ വിനിയോഗിക്കേണ്ട വിലയേറിയ സമയമാണ് നോമ്പുകാലം. ഇത് നമ്മൾ അനുവർത്തിക്കേണ്ടത് കരുണയുടെ ശുശ്രൂഷകളിൽ കൂടെയാണ്.

പിതാവിൻറെ സ്നേഹം നമ്മിൽ നിലനിൽക്കുമ്പോഴാണ് നമ്മൾ ആവശ്യക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാർ ആവുന്നത്. ഏപ്രിൽ 3 ബുധൻ വൈകുന്നേരം പൊതുജനങ്ങൾക്കായി അനുവദിച്ച പ്രഭാഷണത്തിലാണ് മാർപാപ്പ ഈ സന്ദേശം നൽകിയത്.