സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ പ്രതിയായ തിരുവന്തപുരത്തെ കോളേജ് അധ്യാപകന്‍ സി രവിചന്ദ്രന് എതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നോട്ടീസ് പുറപ്പെടുവിച്ചു. രവിചന്ദ്രന്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയും അടൂരില്‍ നടത്തിയ പ്രസംഗവും തന്നെ അപമാനിക്കുന്നതാണ് എന്നാരോപിച്ചു എഴുത്തുകാരി നല്‍കിയ ഹര്‍ജിയാണ് കോടതിയില്‍. ക്രിമിനല്‍ കേസില്‍ പ്രതിയായ സര്‍ക്കാര്‍ ജീവനക്കാരനെ കേരള സിവില്‍ സര്‍വീസ് ചട്ടപ്രകരം സസ്‌പെന്‍ഡ് ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.