തനിക്കെതിരായ കോഴ ആരോപണത്തിനു പിന്നിൽ സിപിഎമ്മും മാഫിയ സംഘങ്ങളുമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവൻ. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വമാണ് തനിക്കെതിരായ നീക്കങ്ങൾക്കു പിന്നിൽ. പരാജയപ്പെടുമെന്ന സിപിഎമ്മിന്റെ ഭീതിയാണ് അഴിമതി ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു.
തന്റെ പ്രതിച്ഛായയ്ക്ക് കോട്ടംവരുത്താൻ ഒരു മാഫിയ സംഘവും പ്രവർത്തിച്ചു. ഇവരാണ് ഡൽഹിയിൽനിന്ന് മാധ്യമപ്രവർത്തകരെ കൊണ്ടുവന്നതെന്നും രാഘവൻ കൂട്ടിച്ചേർത്തു. താൻ പറയാത്ത കാര്യങ്ങൾ ഡബ്ബ് ചെയ്ത് ചേർത്താണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും എം.കെ. രാഘവൻ പറഞ്ഞു.