നമ്മുടെ ജീവിതത്തില്‍ നിന്നും തിന്മയാകുന്ന ഇരുളിനെ നീക്കി നന്മയാകുന്ന പ്രകാശത്തിലുടെ ചരിക്കുവാനുള്ള സമയമായിരിക്കുന്നു എന്ന ആഹ്വാനമാണ് നോമ്പിന്റെ മുപ്പതിമുന്നാം ദിവസമായ ഇന്നത്തെ ഈ വചന ഭാഗത്തിലുടെ ഈശോ നമുക്ക് നല്‍കുന്നത്. നമ്മിലുള്ള പാപമാകുന്ന അന്ധകാരത്തെ കുമ്പസാരമെന്ന കൂദാശയിലുടെ നാം ഏറ്റു പറഞ്ഞ് പാപമോചനം നേടാൻ ശ്രമിക്കാറുണ്ട്.
എങ്കിലും നാം ഏറ്റു പറഞ്ഞ പല പാപങ്ങളും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നില്ലേ? അപ്രകാരം ഇരുട്ടില്‍ തന്നെ തുടരുക എന്നത് എളുപ്പമാർഗമാണ്. എന്നാൽ പ്രകാശം എന്നത് സത്യത്തിന്റെ മുഖ മുദ്രയാണ് പ്രയാസമേറിയതെങ്കിലും വെളിച്ചത്തിന്റെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചാൽ മാത്രമേ സ്വര്‍ഗമാകുന്ന ലക്ഷ്യത്തിലെത്തിച്ചേരാൻ നമ്മുക്ക് സാധിക്കൂ. ഈ നോമ്പുകാലത്തിൽ പ്രാർത്ഥനയിലുടെയും പരിത്യാഗത്തിലുടെയും നമ്മുടെ ജീവിതത്തിൽ നിന്നും അന്ധകാരത്തെ നീക്കി പ്രകാശത്തിന്റെ അയുധങ്ങൾ ധരിച്ച് കൊണ്ട് ജീവിതലക്ഷ്യത്തിൽ എത്തി ചേരുവാൻ നമ്മുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ