തിരുവല്ലയിൽ യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുന്‍പ് സംസ്ഥാനത്ത് സമാനരീതിയിൽ മറ്റൊരു കൊലപാതകവുംകൂടി നടന്നിരിക്കുന്നു. തൃശൂർ ചിയാരത്ത് പ്രണയാഭ്യർഥന നിരസിച്ചതിന് യുവാവ് ഇരുപത്തിരണ്ടുകാരിയെ തീകൊളുത്തിക്കൊന്നു.
എൻജിനീയറിംഗ് വിദ്യാർഥിയായ ചിയാരം സ്വദേശിനി നീതുവാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഇവിടെനിന്നും രക്ഷപ്പെടാൻ ശ്രമിച്ച വടക്കേക്കാട് സ്വദേശിയായ ജിതീഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവമുണ്ടായത്.
വീട്ടിലേക്ക് കയറി വന്ന ജിതീഷ് പെൺകുട്ടിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തിയശേഷം കൈയിൽ കരുതിയ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ജിതീഷ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.V