കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്തം കൊണ്ട് ശ്രദ്ധേയമായ വയനാട്ടിലേക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എത്തുന്നു. വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി പി.പി.സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് യെച്ചൂരി എത്തുന്നത്. തിയതി സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.
വയനാട് മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധി ഇന്നു കോഴിക്കോട്ട് എത്തും. രാഹുലിനെ ആനയിച്ച് റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളാണ് കോണ്ഗ്രസ് ആസൂത്രണം ചെയ്യുന്നത്. രാഹുലിനൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമുണ്ടാവും. തുടർന്ന് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും ബിഡിജഐസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി ഇന്ന് പത്രിക സമർപ്പിച്ചിരുന്നു. മണ്ഡലത്തിലെ മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടാണ് രാഹുൽ വയനാട്ടിലേക്കു വരുന്നതെന്ന് തുഷാർ ആരോപിച്ചു.