രണഘടനയുടെ നൂറ്റിമൂന്നാം ഭേദഗതി നിയമം 2019 പ്രകാരം, ഇന്ത്യയിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസരംഗത്തും സർക്കാർ- പൊതുമേഖലാ ജോലികളിലും 10%സംവരണം പ്രാബല്യത്തിലായിട്ടുണ്ട്. സാമ്പത്തിക പിന്നാക്കാവസ്ഥ നിര്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര ഗവണ്മെന്റ് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് ഓരോ സംസ്ഥാനങ്ങളെയും അധികാരപ്പെടുത്തിയിരിക്കുന്നു…..

കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പിലാ ക്കുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനായി സർക്കാർ ഒരു കമ്മീഷനെ നിയമിച്ചിരിക്കുന്നു(05/03/2019 ലെ മന്ത്രിസഭാ തീരുമാനം )……… കാർഷികമേഖലയുടെ തകർച്ചയെത്തുടർന്ന് ജീവിതം വഴിമുട്ടിനിൽക്കുന്ന, ചെറുകിട ഇടത്തരം ഭൂഉടമകളും കൃഷിക്കാരുമായ ജനവിഭാഗങ്ങൾക്ക്, മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള 10% സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കുക. കേന്ദ്രം നിശ്‌ചയിച്ചിരിക്കുന്ന 5 ഏക്കർ എന്ന ഭൂപരിധി കേരളവും അംഗീകരിക്കുക. കാർഷികാദായം മാത്രമുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സംവരണത്തിന്റെ പരമാവധി ആനുകൂല്യം ഉറപ്പാക്കുക.കർഷക കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കും വേണ്ടി ഒന്നിക്കാം……

ഭൂപരിധി താഴ്ത്തി നിശ്ചയിച്ചാൽ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് നമ്മുടെ കർഷക കുടുംബങ്ങളിലെ മക്കൾക്കായിരിക്കും.ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിന് വൈകരുത്.