കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യം മ​നു​ഷ്യ​നി​ര്‍​മി​ത​മാ​ണെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യു​ൾ​പ്പ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ബ​ല​മേ​കി അ​മി​ക്ക​സ് ക്യൂ​റി​യു​ടെ റി​പ്പോ​ർ​ട്ട്. പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ഡാ​മു​ക​ള്‍ തു​റ​ന്നു വി​ട്ട​തി​ല്‍ പാ​ളി​ച്ച​ക​ളു​ണ്ടാ​യെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എന്നാല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വൈദ്യുത മന്ത്രി എംഎം മണി ഇതുവരെ തയാറായിട്ടില്ല. റിപ്പോര്‍ട്ടിനെ പറ്റി ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ഇതിനേപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും, പിന്നീട് ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഇറങ്ങി പോകാന്‍ പറയുകയുമാണ്. മന്ത്രി ചെയ്തത്.

കേ​ര​ള​ത്തി​ല്‍ പെ​യ്ത മ​ഴ​യു​ടെ അ​ള​വ് തി​രി​ച്ച​റി​യാ​ന്‍ സം​സ്ഥാ​ന​ത്തെ സം​വി​ധാ​ന​ങ്ങ​ള്‍​ക്കും വിദഗ്ധർക്കും സാ​ധി​ച്ചി​ല്ല. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് തു​ട​ര്‍​ച്ച​യാ​യി നി​രീ​ക്ഷി​ച്ച് അ​തെ​പ്പോ​ള്‍ തു​റ​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ച​ട്ടം പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വി​മ​ർ​ശ​ന​മു​ണ്ട്.

ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന​ട​ക്കം പ​ല​ത​രം മു​ന്ന​റി​യി​പ്പു​ക​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കു​ക​യോ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്നും ഓ​റ​ഞ്ച്, റെ​ഡ് അ​ല​ർ​ട്ടു​ക​ൾ ന​ൽ​കി​യി​ല്ലെ​ന്നും ഇ​തെ​ല്ലാം മ​ഹാ​പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

കേ​ര​ള​ത്തി​ലെ ഒ​രു ജ​ഡ്ജി അ​ധ്യ​ക്ഷ​നാ​യ സ​മി​തി രൂ​പീ​ക​രി​ച്ച് ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് അ​മി​ക്ക​സ് ക്യൂ​റി​യു​ടെ റി​പ്പോ​ര്‍​ട്ടി​ലെ പ്ര​ധാ​ന ശി​പാ​ര്‍​ശ. ഈ ​സ​മി​തി​യി​ല്‍ കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​രും ഡാം ​മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധരും വേ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. 47 പേ​ജു​ക​ളു​ള്ള റി​പ്പോ​ർ​ട്ടാ​ണ് അ​മി​ക്ക​സ് ക്യൂ​റി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​മി​ക്ക​സ് ക്യൂ​റി​യു​ടെ റി​പ്പോ​ര്‍​ട്ട് മ​ധ്യ​വേ​ന​ല്‍ അ​വ​ധി​ക്ക് പി​രി​യും മു​ന്‍​പേ ത​ന്നെ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും. പ്ര​ള​യം മ​നു​ഷ്യ നി​ർ​മി​ത​മാ​ണെ​ന്നും ഡാം ​മാ​നേ​ജ്മെ​ന്‍റി​ൽ പാ​ളി​ച്ച​ക​ളു​ണ്ടെ​ന്നും തു​ട​ക്കം മു​ത​ൽ പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു എ​ന്നാ​ൽ പെ​ട്ട​ന്നു​ണ്ടാ​യ മ​ഴ​യാ​ണ് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം.