ര്‍ക്കാര്‍ കൈ ഒഴിഞ്ഞപ്പോള്‍ കിടപ്പാടത്തിനായി സ്വയം ഭൂമി കണ്ടെത്തി കുടില്‍കെട്ടി ആദിവാസികള്‍. കൊല്ലം വെളിയം മലയില്‍ വെളിപ്പത്തൂരിലെ സ്വകാര്യവ്യക്തി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ ആണ് ആദിവാസികള്‍ കുടില്‍ കെട്ടുന്നത്.

ഈ ഭൂമി തിരിച്ചു പിടിക്കാന്‍ വിജിലന്‍സും റവന്യൂ കമ്മീഷ്ണറും ഉത്തരവിട്ടിരുന്നെങ്കിലും ജില്ലാ ഭരണകൂടം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. ഭരണകൂടവും സ്വകാര്യ വ്യക്തിയും തമ്മിലുള്ള ഒത്തുകളി മനസിലാക്കിയപ്പോളാണ് ഇവിടെ ആദിവാസികള്‍ കുടില്‍ കെട്ടി പാര്‍ക്കാന്‍ തീരുമാനിച്ചത്.