നാം വചനവർഷമായി ആചരിക്കുന്ന ഈ കാലത്തിൽ ഏറ്റവും വിചിന്തനീയമായ ഒരു ഭാഗമാണ് നോമ്പിന്റെ മുപ്പത്തി രണ്ടാം ദിവസമായ ഇന്നത്തെ ഈ വചനഭാഗം. ദൈവവചനം ശ്രവിക്കുവാനും വായിക്കുവാനും ഒരു പരിധിവരെ നാം ശ്രമിക്കാറുണ്ട്. എന്നാൽ അവ നമ്മുടെ ജീവിതത്തിൽ പകർത്തുവാൻ നമുക്ക് സാധിക്കുന്നുണ്ടോ? ദൈവവചനം പൂർണ്ണമായി ഉൾക്കൊണ്ടു കൊണ്ട് ദൈവ വചനത്തിലധിഷ്ഠിതമായി ജീവിക്കുന്ന ഒരുവനും ജീവിതത്തിൽ പരാജയമുണ്ടാവുകയില്ല. ദൈവവചനം വിശ്വാസയോഗ്യവും ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതുമാണ്. അവ ശ്രവിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവന് മാത്രമേ നല്ല നിലത്തു വീണ വിത്തുപോലെ നൂറുമേനി ഫലം പുറപ്പെടുവിക്കാൻ സാധിക്കുകയുള്ളു. വചനം മാംസമായി അവതരിച്ച ഈശോ മിശിഹായിൽ വിശ്വാസമർപ്പിച്ചു കൊണ്ട് വചനാധിഷ്ഠിതമായ നല്ലൊരു ജീവിതം നയിക്കുവാനായിട്ട് നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം. ( 2019 Apr. 4, നോമ്പ് – 32 )

സ്നേഹത്തോടെ
ജിജോ അച്ചൻ