നിരവധി പാപങ്ങൾ നിത്യവും ചെയ്തുകൂട്ടുന്ന നാം അവയെ മറച്ചുവെച്ചു കൊണ്ട് മറ്റുള്ളവരുടെ പാപങ്ങൾ കണ്ടുപിടിക്കുവാനും അവയെ സമൂഹത്തിന്റെ മുൻപിൽ വിധിക്കുവാനും ഉത്സാഹം കാണിക്കാറുണ്ട്. അങ്ങനെയുള്ള നമുക്ക് വലിയ ഒരു ഉപദേശമാണ് നോമ്പിന്റെ മുപ്പത്തിയൊന്നാം ദിവസമായ ഇന്ന് ഈ വചന ഭാഗത്തിലൂടെ ഈശോ നൽകുന്നത്. മറ്റുള്ളവരുടെ പാപങ്ങളെ വിധിക്കുവാനുള്ള അവകാശം നമുക്കല്ല. മറിച്ച് സാഹചര്യങ്ങൾക്കനുസരിച്ച് ചെയ്തു പോകുന്ന പാപങ്ങളുടെ വലുപ്പചെറുപ്പം മനസ്സിലാക്കി അവയുടെ വിധി നിർണയിക്കുവാനുള്ള അവകാശം നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തിനു മാത്രമാണ്. എന്തിനും ഏതിനും മറ്റുള്ളവരിലേക്ക് കൈചൂണ്ടുന്ന നാം നമ്മിലേക്ക് തിരിഞ്ഞ് നമ്മുടെ തെറ്റുകളെ മനസിലാക്കി അവയെ തിരുത്തികൊണ്ട് നല്ല ജീവിതം നയിക്കുവാനായിട്ട് നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.

സ്നേഹത്തോടെ
ജിജോ അച്ചൻ