പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണ പുരോഗതി അറിയിക്കുവാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം. പത്തു ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുവാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്വഷണം തൃപ്തികരമല്ലാത്തതിനാല്‍ ഇരുവരുടേയും മാതാപിതാക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ആണ് കോടതി ഉത്തരവ്.

എന്നാല്‍ ഇപ്പോള്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ കൊലപാതകം സംബന്ധിച്ച കേസ് സി ബി ഐക്ക് വിടണമെന്ന ആവശ്യമുന്നയിച്ച് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി, ശരത് ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍, അമ്മ ലളിത എന്നിവരാണ് നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.

കേസ് അന്വേഷണം സിബിഐ യെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്ക്രട്ടറിക്കും ഡിജിപ്പി ക്കും നിവേദനം നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി ഇരുവരുടേയും വീട് സന്ധര്‍ശിക്കാന്‍ വന്നപ്പോള്‍ നല്‍കിയ വാക്കും പാലിക്കപ്പെട്ടില്ല.