മാനന്തവാടിയില്‍ യുവാവിന തെട്ടികൊണ്ടുപോയി. കാറില്‍ ആയുധങ്ങളുമായെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. മാനന്തവാടി നിന്ന് കോഴിക്കോടേക്കുള്ള റോഡില്‍ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ചായിരുന്നു സംഭവം നടന്നത്. കെഎല്‍ 57 ക്യു 6370 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷമാണ് യുവാവിനെ തട്ടികൊണ്ടു പോയത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
റോഡരികിലായി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലിരുന്ന സംഘം ആയുധവുമായി പുറത്തിറങ്ങുകയും നാട്ടുകാരെ ഭയപ്പെടുത്തി വീണു കിടന്ന യുവാവിനെന ആ കാറില്‍ കയറ്റിക്കൊണ്ടു നാലാംമൈല്‍ ഭാഗത്തേക്ക് പോവുകയുമായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.